കൊച്ചി: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. പവന് 320 വർധിച്ച് 25,440 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച് 3,180 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലും വില കുത്തനെ വർധിച്ചു.
വ്യാഴാഴ്ച മാത്രം 560 രൂപയാണ് പവന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഇരുപത്തിയയ്യായിരത്തിലേക്ക് സ്വർണ വില കടന്നു. നേരത്തെ ഈ വർഷം ഫെബ്രുവരിയിലും പവന് ഇരുപത്തിയയ്യായിരത്തിന് മുകളിലെത്തിയെങ്കിലും പിന്നീട് താഴേക്കുവന്നിരുന്നു. മാസങ്ങളായി സ്വർണവില മുകളിലേക്ക് കുതിച്ചുകയറുകയാണ്