സ്വർണത്തിൽ മുങ്ങിനിവർന്ന് ഒക്‌ടോബ​ർ; ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി 31 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍


കൊ​ച്ചി: ഒ​ക്‌​ടോ​ബ​ര്‍ മാ​സ​ത്തി​ലെ ഇ​ന്ത്യ​യു​ടെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി 31 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍. ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള വി​ല​യി​ടി​വ് വ്യാ​പാ​രി​ക​ളെ കൂ​ടു​ത​ല്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​താ​ണ് സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി​യി​ലെ വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണ​മാ​യ​ത്. മു​ന്‍ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 60 ശ​ത​മാ​നം ഉ​യ​ര്‍​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

31 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യാ​ണി​ത്. ഒ​ക്‌​ടോ​ബ​റി​ല്‍ ഇ​ന്ത്യ 123 മെ​ട്രി​ക് ട​ണ്‍ സ്വ​ര്‍​ണ​മാ​ണ് ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. മു​ന്‍ വ​ര്‍​ഷം ഇ​ത് 77 ട​ണ്‍ ആ​യി​രു​ന്നു. ദീ​പാ​വ​ലി​ക്കു ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​ണ് ഇ​ന്ത്യ. സ്വ​ര്‍​ണ ഇ​റ​ക്കു​മ​തി കൂ​ടി​യ​ത് ഇ​ന്ത്യ​ന്‍ സ​മ്പ​ദ്ഘ​ട​ന​യ്ക്ക് ഉ​ത്തേ​ജ​നം ന​ല്‍​കും. എ​ന്നാ​ല്‍ ഇ​ത് ഇ​ന്ത്യ​യു​ടെ വ്യാ​പാ​ര ക​മ്മി വ​ര്‍​ധി​പ്പി​ക്കു​ക​യും രൂ​പ​യെ കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​ക്കു​ക​യും ചെ​യ്‌​തേ​ക്കാം.

ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഒ​ക്‌​ടോ​ബ​റി​ലെ ശ​രാ​ശ​രി പ്ര​തി​മാ​സ ഇ​റ​ക്കു​മ​തി 66 ട​ണ്‍ ആ​യി​രു​ന്നു. മൂ​ല്യം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍, ഒ​ക്‌​ടോ​ബ​റി​ലെ ഇ​റ​ക്കു​മ​തി ക​ഴി​ഞ്ഞ വ​ര്‍​ഷം 3.7 ബി​ല്യ​ണ്‍ ഡോ​ള​റി​ല്‍ നി​ന്ന് ഏ​ക​ദേ​ശം ഇ​ര​ട്ടി​യാ​യി 7.23 ബി​ല്യ​ണ്‍ ഡോ​ള​റാ​യി. ഒ​ക്‌​ടോ​ബ​ര്‍ തു​ട​ക്ക​ത്തി​ല്‍, ആ​ഭ്യ​ന്ത​ര സ്വ​ര്‍​ണ​വി​ല ഏ​ഴു മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന​നി​ല​യി​ലേ​ക്ക് എ​ത്തി​യ​തും ഗു​ണ​ക​ര​മാ​യി.

ഇ​ന്ന് സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,685 രൂ​പ​യും പ​വ​ന് 45,480 രൂ​പ​യു​മാ​യി.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment