കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,810 രൂപയും പവന് 46,480 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2045 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു സ്വര്‍ണവില റിക്കാര്‍ഡ് ഭേദിച്ചത്.
അന്ന് ഗ്രാമിന് 5,740 രൂപയും പവന് 45,920 രൂപയും എത്തിയിരുന്നു. അതിനുശേഷം സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടമാണ് അനുഭവപ്പെട്ടത്.പശ്ചിമേഷ്യയിലെ വെടിനിര്‍ത്തല്‍ സ്വര്‍ണ വിലയില്‍ കുറവ് വരുമെന്ന് പ്രതീക്ഷയിലായിരുന്നു വിപണി.
എന്നാല്‍ അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലെന്നും കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറല്‍ റിസര്‍വിന്റെ സൂചനകളും ചൈനയില്‍ പുതിയ പനി പുറപ്പെട്ടു എന്നുള്ള വാര്‍ത്തയും സ്വര്‍ണവില കുതിക്കുന്നതിന് കാരണമായി. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടാകുമെന്നാണ് സൂചന.
സീമ മോഹന്‍ലാല്‍