കുതിച്ചുപായുന്ന സ്വർണത്തെ പിടിച്ചുകെട്ടാനാളില്ല; റിക്കാർഡുകൾ ഭേദിച്ച് സ്വർണ വില കുതിക്കുന്നു;പവന് 28000 രൂപ

കൊച്ചി: റിക്കാർഡുകളെല്ലാം ഭേദിച്ച് സ്വർണ വില കുതിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ചരിത്രത്തിൽ ആദ്യമായി പവന്‍റെ വില 28,000 രൂപയിലെത്തി. ബുധനാഴ്ച രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് വില വീണ്ടും മുന്നോട്ടു കുതിച്ചത്.

ഇന്ന് 200 രൂപയാണ് പവന് വർധിച്ചത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ ഒരിക്കൽ മാത്രമാണ് സ്വർണ വില കുറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന്‍റെ വില. 15 ദിവസത്തിനിപ്പുറം പവന് വർധിച്ചത് 2,320 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വില വർധനയാണിത്.

രാജ്യാന്തര വിപണിയിൽ സ്വർണ വില ട്രോയ് ഔണ്‍സിന് 18 ഡോളർ വർധിച്ച് 1.518 ഡോളറിൽ എത്തി. രൂപയുടെ മൂല്യം താഴുന്നതും രാജ്യാന്തര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Related posts