കൊച്ചി: സ്വർണ വില കുതിച്ചു കയറുകയാണ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വെള്ളിയാഴ്ച രണ്ടു തവണയായി പവന് 480 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വില വർധനയുണ്ടായത്.29,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 3,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്
സ്വർണ വില പുതിയ ഉയരത്തിൽ; മുപ്പതിനായിരത്തിലേക്ക് ഓടിക്കയറാൻ സ്വർണം കുതിക്കുന്നു
