കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 55,000 രൂപ കടന്ന് വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായി.
കഴിഞ്ഞ 18 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,840 രൂപ, പവന് 54,720 രൂപ എന്ന റിക്കാര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണവില 2437 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.27 ലും ആണ്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ ഗ്രാമിന് വര്‍ധിച്ച് 5740 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 78 ലക്ഷം രൂപയ്ക്ക് അടുത്തായി. വെള്ളി വില ഗ്രാമിന് 97 രൂപ. രാജ്യാന്തര വെള്ളി വില 32.36 ഡോളറിലാണ്.
റഷ്യ യുക്രെയ്ന് യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നതിനാല്‍ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങള്‍ കാരണം സ്വര്‍ണം സുരക്ഷിത നിക്ഷേപം ആയിട്ടാണ് പലരും കാണുന്നതെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വന്തം ലേഖിക