കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വര്‍ധിച്ച് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിലാണ്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ സര്‍വകാല റിക്കാര്‍ഡായ ഗ്രാമിന് 7,610 രൂപ, പവന് 60,880 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്ന് ഭേദിക്കപ്പെട്ടത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 6,385 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണവില 2796 ഡോളറിലായി സര്‍വകാല റിക്കാര്‍ഡിലാണ്. രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്. ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണ്.
ഈ നില തുടരുകയും, കേന്ദ്ര ബജറ്റില്‍ രണ്ട് ശതമാനം ഇറക്കുമതി ചുങ്കം കൂട്ടുകയും ചെയ്താല്‍ സ്വര്‍ണവില ഗ്രാമിന് 8,000 രൂപയ്ക്ക് അടുത്ത് എത്താം.