പി​ടി​വിട്ട് പൊ​ന്ന് , പ​വ​ന് 70,000 ക​ട​ന്നു; ഇന്നു കൂടിയത് 200 രൂപ, പ​വ​ന് 70,160


കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ര്‍​ണ​വി​ല കു​തി​ച്ചു. ഇ​ന്ന് ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 8,770 രൂ​പ​യും പ​വ​ന് 70,160 രൂ​പ​യു​മാ​യി. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് സ്വ​ര്‍​ണ​വി​ല പ​വ​ന് 70,000 രൂ​പ ക​ട​ക്കു​ന്ന​ത്.

അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 3237 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 86.10 ആ​ണ്. ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 76,000 രൂ​പ​യെ​ങ്കി​ലും ന​ല്‍​ക​ണം. സ്വ​ര്‍​ണ​വി​ല കൂ​ടു​ന്ന​തി​ന് ആ​ധാ​ര​മാ​യ ഭൗ​മ രാ​ഷ്ട്ര സം​ഘ​ര്‍​ഷ​ങ്ങ​ളും വ്യാ​പാ​ര​യു​ദ്ധ​ങ്ങ​ളും അ​തേ​പ​ടി തു​ട​രു​ക​യാ​ണ്.

വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന​യെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. അ​ബ്ദു​ൾ നാ​സ​ര്‍ പ​റ​ഞ്ഞു.

വി​വാ​ഹ സീ​സ​ണ്‍ ആ​രം​ഭി​ച്ചി​രി​ക്കേ സ്വ​ര്‍​ണ​ത്തി​ന്‍റെ റി​ക്കാ​ര്‍​ഡ് വി​ല വ​ര്‍​ധ​ന സാ​ധാ​ര​ണ​ക്കാ​രു​ടെ വി​വാ​ഹ സ​ങ്ക​ല്‍​പ​ങ്ങ​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം സ്വ​ര്‍​ണം വി​ല്‍​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്.

Related posts

Leave a Comment