കൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് പവന് 34,400 രൂപയും ഗ്രാമിന് 4,300 രൂപയും എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തുകയായിരുന്നു.
കഴിഞ്ഞ 29ന് പവന് 34,080 രൂപയും ഗ്രാമിന് 4,260 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. ഇതാണ് ഇന്ന് മറികടന്നത്.
ഇന്നലെയും വില വര്‍ധിച്ചിരുന്നു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്.