കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,960 രൂപയും പവന് 55,680 രൂപയുമായി. കഴിഞ്ഞ മേയ് 20 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,890 രൂപ, പവന് 55,120 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് മറികടന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5775 രൂപയായി.
24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി. ഇന്ത്യന്‍ രൂപ ചെറിയ തോതില്‍ കരുത്താര്‍ജിച്ചിട്ടുണ്ട്. രൂപയുടെ വിനിമയ നിരക്ക് 83.50 ആണ്.
കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1800 ഡോളറില്‍ ആയിരുന്നതാണ് ഇപ്പോള്‍ 800 ഡോളറില്‍ അധികം വര്‍ധിച്ച് 2622 ഡോളറിലായത്. യുഎസ് പലിശ നിരക്ക് കുറച്ചതിനുശേഷം സ്വര്‍ണ വിലയില്‍ വലിയതോതില്‍ വര്‍ധന ഉണ്ടായിരുന്നില്ല.
പശ്ചിമേഷ്യയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇപ്പോള്‍ വിലവര്‍ധന ഉണ്ടായിട്ടുള്ളതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വര്‍ണവിലയില്‍ നേരിയ തോതില്‍ വിലക്കുറവ് അനുഭവപ്പെടുമ്പോള്‍ തന്നെ വന്‍തോതില്‍ നിക്ഷേപം വര്‍ധിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.