
കൊച്ചി: റിക്കാര്‍ഡ് ഭേദിച്ച് വീണ്ടും സ്വര്‍ണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചാണ് സ്വര്‍ണവില റിക്കാര്‍ഡ് വില മറികടന്നത്.
പവന് 30,480 രൂപയിലും ഗ്രാമിന് 3810 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ജനുവരി എട്ടിന് ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില.
പിന്നീട് കയറിയിറങ്ങിയ വില ഇന്ന് പുതിയ ഉയരം തേടുകയായിരുന്നു.