കൊച്ചി: സ്വർണ വില സകല റിക്കാർഡുകളും ഭേദിച്ച് മുന്നോട്ടു കുതിക്കുകയാണ്. ഇന്ന് മാത്രം പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 30,000 കടന്ന് 30,200 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് പവന്റെ വില 30,000 തൊട്ടത്ത്. ഗ്രാമിന് 650 രൂപ വർധിച്ച് 3,775 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 120 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. പുതുവർഷം പിറന്നതിന് ശേഷം മാത്രം പവന് 1,200 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. സ്വർണത്തിന് ആവശ്യക്കാരേറിയതും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരാൻ കാരണമാക്കിയത്.