കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,250 രൂപയും പവന് 66,000 രൂപയുമായി.
കഴിഞ്ഞ 14 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3011 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. 18 കാരറ്റ് സ്വര്‍ണവില 6,780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കടന്നു. വെള്ളി വില ഒരു രൂപ വര്‍ധിച്ച് 111 രൂപയായി.
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ ഗാസ ആക്രമിച്ചതാണ് സ്വര്‍ണവില ഉയര്‍ന്നത്. പുതിയ സംഭവ വികാസങ്ങളോടെ സ്വര്‍ണവില കുറയാനുള്ള കാരണങ്ങള്‍ കാണുന്നില്ല. വില ഉയരാനുള്ള സാധ്യതകള്‍ ഏറെയാണെന്നാണ് വിപണി നല്കുന്ന സൂചന.