കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് വന് വര്ധന. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് ഇന്ന് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 4,770 രൂപയും പവന് 38,160 രൂപയുമായി.
അന്താരാഷ്ട്ര വിപണിയില് സ്വര്ണവില ട്രോയ് ഔണ്സിന് 1940 ഡോളറായി ഉയര്ന്നു. റഷ്യ-യുക്രെയ്ന് ചര്ച്ച പരാജയപ്പെട്ടതിനെ തുടര്ന്നാണ് സ്വര്ണവില ഉയര്ന്നിരിക്കുന്നത്.
അതേസമയം സ്വര്ണവില ട്രോയ് ഔണ്സിന് 1,920 ഡോളറെത്തിയാല് വില കുറയുമെന്നാണ് വിപണി നല്കുന്ന സൂചന.