ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചത് സ്വർണത്തിന്‍റെ വിപണി വിലയിൽ അഞ്ചു ശതമാനം വരെ വർധന ഉണ്ടാക്കും.
പുതുക്കിയ ഇറക്കുമതി തീരുവ അനുസരിച്ച് ഒരു കിലോ സ്വർണം ഇറക്കുമതി ചെയ്യുന്നതിനു രണ്ടര ലക്ഷം രൂപ വരെ അധികമായി വേണം.
സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നുള്ള വ്യാപാരികളുടെ ആവശ്യത്തിനു വിരുദ്ധമായാണു കേന്ദ്രസർക്കാരിന്‍റെ നടപടി.
സ്വർണത്തിനു പുറമേ കയറ്റുമതി ചെയ്യുന്ന ഡീസൽ, പെട്രോൾ, വിമാന ഇന്ധനം എന്നിവയ്ക്കും കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചിട്ടുണ്ട്.
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 12 രൂപയും വിമാന ഇന്ധനത്തിന് ആറൂ രൂപയുമാണു വർധിപ്പിച്ചത്.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയുടെ സ്വർണ ഉപയോഗത്തിന്‍റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. മേയിൽ സ്വർണത്തിന്‍റെ ഇറക്കുമതി മുൻ വർഷത്തേക്കാൾ ഒൻപത് മടങ്ങാണ് വർധിച്ചത്.