ഒരു തരിപ്പൊന്നെന്ന് പോലും ആഗ്രഹിക്കാൻ പറ്റാത്തത്ര വിലയിലേക്ക് സ്വർണം; ഇന്നത്തെ ഒരുപവൻ സ്വർണത്തിന്‍റെ വിലകേട്ടാൽ ഞെട്ടും


സീ​മ മോ​ഹ​ൻ​ലാ​ൽ
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല വീ​ണ്ടും പ​വ​ന് നാ​ൽ​പ്പ​തി​നാ​യി​രം ക​ട​ന്നു. ഗ്രാ​മി​ന് 50 രൂ​പ വ​ർ​ധി​ച്ച് 5,030 രൂ​പ​യും പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ച് 40,240 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ വി​ല ഔ​ണ്‍​സി​ന് 1811 ഡോ​ള​റി​ലും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 82.64 മാ​ണ്. 24 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന്‍റെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 55.5 ല​ക്ഷം രൂ​പ ക​ട​ന്നി​ട്ടു​ണ്ട്. ഒ​ൻപതു​മാ​സ​ത്തെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് ഒ​ന്പ​തി​ന് രാ​വി​ലെ സ്വ​ർ​ണ വി​ല ഗ്രാ​മി​ന് 5,070 രൂ​പ​യും ഉ​ച്ച​യ്ക്ക് ശേ​ഷം 5,030 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ വി​ല ഔ​ണ്‍​സി​ന് 2046 ഡോ​ള​റാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല.

രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 76.10 ലു​മാ​യി​രു​ന്നു.എ​ട്ടു മാ​സ​ത്തി​നി​ടെ 250 ഡോ​ള​റി​ന​ടു​ത്ത് അ​ന്താ​രാ​ഷ്ട്ര വി​ല​യി​ൽ കു​റ​വു​ണ്ടാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് ഇ​ടി​ഞ്ഞ​ത് രാ​ജ്യ​ത്ത് സ്വ​ർ​വി​ല വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.

കേ​ര​ള​മൊ​ഴി​കെ​യു​ള്ള മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും ഗ്രാ​മി​ന് 5,000 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി സ്വ​ർ​ണ വി​ല.

1830 ഡോ​ള​ർ മ​റി​ക​ട​ന്നാ​ൽ 1850 ഡോ​ള​ർ വ​രെ അ​ന്താ​രാ​ഷ്ട്ര വി​ല ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. പു​തു​വ​ർ​ഷ​ത്തി​ൽ സ്വ​ർ​ണ വി​ല​യി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Related posts

Leave a Comment