കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധഭീതി തല്ക്കാലം ഒഴിഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,795 രൂപയും പവന് 54,360 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2387 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.53 ലുമാണ്.
ഏപ്രില്‍ 12 ലെ റിക്കാര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന തുടരുകയാണ്.
ഇറാന്- ഇസ്രയേല്‍ യുദ്ധഭീതി തല്ക്കാലം ഒഴിഞ്ഞിട്ടും സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നല്‍കണം.