കൊച്ചി: കടന്നു പോകുന്നത് സ്വര്‍ണവിലയില്‍ 14 തവണ റിക്കാര്‍ഡിട്ട വര്‍ഷം. 2020 ഓഗസ്റ്റ് ഏഴിലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 5,250 പവന് 42,000 രൂപയും ജനുവരി 24 ന് തകര്‍ത്തായിരുന്നു സ്വര്‍ണവിലയിലെ ആദ്യ റിക്കാര്‍ഡിന് തുടക്കമിട്ടത്. റിക്കാര്‍ഡ് വില പരിശോധിക്കുമ്പോള്‍ ഗ്രാമിന് 825 രൂപയുടെയും പവന് 6,600 രൂപയുടെയും വ്യത്യാസമാണ് ഉണ്ടായത്.
കഴിഞ്ഞ ജനുവരി ഒന്നിന് 5,060 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് അത് ഗ്രാമിന് 5,890 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 830 രൂപയുടെയും പവന് 6,640 രൂപയുടെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല് ലക്ഷം രൂപയുടെ വിലവര്‍ധനയുണ്ടായി.
2017 ജനുവരി ഒന്നിന് ഗ്രാമിന് 2,645 രൂപയും പവന് 21,160 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 5,890 രൂപയും പവന് 47,120 രൂപയുമാണ്. ഇക്കാലയളവില്‍ ഗ്രാമിന് 3,205 രൂപയും പവന് 25,640 രൂപയും വര്‍ധിക്കുകയുണ്ടായി. 2017 ജനുവരി ഒന്നിനും അന്താരാഷ്ട്ര സ്വര്‍ണവില 1,150 യുഎസ് ഡോളറും,ഇന്ന് 2083 ഡോളറുമാണ് വില.
80 ശതമാനത്തിന് അടുത്താണ് ഒരു ഔണ്‍സ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിലയില്‍ വര്‍ധനയുണ്ടായത്. 2017 ജനുവരി ഒന്നിന് ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 67.94 ആയിരുന്നു. ഇന്ന് രൂപ കൂടുതല്‍ ദുര്‍ബലമായി 83.23 രൂപയിലെത്തി. 15.29 രൂപ വ്യത്യാസമാണ് വന്നത്. 23 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായത്. പുതുവര്‍ഷത്തിലും സ്വര്‍ണവില മുന്നോട്ടു കുതിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.
സീമ മോഹന്‍ലാല്‍