കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായി. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
മാര്‍ച്ച് ഒമ്പതിലെ ഗ്രാമിന് 6,075 രൂപ, പവന് 48,600 രൂപ എന്ന സര്‍വകാല റിക്കാര്‍ഡ് ആണ് ഇന്ന് ഭേദിക്കപ്പെട്ടത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി.
ഇനിയും സ്വര്‍ണവില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചന. വില വര്‍ധിച്ചതോടെ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞെങ്കിലും പഴയ സ്വര്‍ണം വില്‍ക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.