കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് വര്‍ധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,300 രൂപയും പവന് 58,400 രൂപയുമായി.
സര്‍വകാല റിക്കാര്‍ഡ് ആണിത്. കഴിഞ്ഞ 18-ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,280 രൂപയും പവന് 58,240 രൂപ എന്ന റിക്കാര്‍ഡ് വിലയാണ് ഇന്ന് ഭേദിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,025 രൂപയായി.
സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.