കൊച്ചി: സ്വര്‍ണവില റിക്കാര്‍ഡുകള്‍ തിരുത്തി കുതിക്കുന്നു. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയ സ്വര്‍ണം 24 മണിക്കൂറിനിടെ അതും മറികടന്നു. ഇന്ന് ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ പവന്റെ വില 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും സ്വർണം പുതിയ ഉയരങ്ങളിലെത്തി. ഇന്നലെയും ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മൂന്നു വ്യാപാര ദിനങ്ങള്‍ക്കിടെ മാത്രം പവന് 1,040 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമിന് വില 130 രൂപയായും ഉയർന്നു. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും ഇന്നലെയും ഇന്നുമായി 100 രൂപയുമാണു വര്‍ധിച്ചത്. നിലവിലെ സ്ഥിതിയില്‍ ഒരു ലക്ഷം രൂപയ്ക്ക് രണ്ടര പവന് സ്വര്ണാഭരണമേ ലഭിക്കുകയുള്ളെന്നു സ്വര്‍ണ വ്യാപാരികൾ വ്യക്തമാക്കുന്നു.