സുനാമി അടിച്ചപ്പോള്‍ മീനിന്റെ വയറ്റില്‍ നിന്ന് സ്വര്‍ണം മോതിരം കിട്ടിയെന്ന് കഥകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉള്ളിവടയില്‍ നിന്നും സ്വര്‍ണമോതിരം കിട്ടിയാല്‍ എന്താ കഥ. കണ്ണൂരിനുടത്തുള്ള ആലക്കോടാണ് സംഭവം. മില്‍മ ബൂത്തിനടുത്തുള്ള ലഘു ഭക്ഷണ ശാലയില്‍ ചായ കുടിക്കാനെത്തിയ പ്രവാസിയായ അനീഷിനാണ് ഉള്ളിവടയ്ക്കൊപ്പം മൂന്ന് ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരമാണ് കിട്ടിയത്.
കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ കയറിയ അനീഷ് ചായക്കൊപ്പം വാങ്ങിയ ഉള്ളിവട കഴിക്കുന്നതിനിടെയാണ് കട്ടിയുള്ള ലോഹത്തിന്റെ ഭാഗം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ചത് 22കാരറ്റ് സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ലഘു ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്കുന്ന കേന്ദ്രത്തില്‍ നിന്നും എത്തിയ ഉള്ളിവടയില്‍ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്. വട തയ്യാറാക്കുന്നവരുടെ വിരലില്‍ നിന്ന് ഊരിപോയതാകാം സ്വര്‍ണ്ണ മോതിരമെന്ന് കരുതുന്നു. ഉടമയെ കണ്ടെത്തിയാല്‍ മോതിരം തിരിച്ചു കൊടുക്കാനാണ് പദ്ധതി. എന്തായാലും അനീഷ് ഉള്ളിവട മുറിച്ചു വിഴുങ്ങാഞ്ഞത് ഭാഗ്യമായി എന്നു പറയാം.