കോഴിക്കോട്: കരിപ്പൂരില്‍ അഞ്ച് യാത്രികരില്‍ നിന്ന് എയര്‍ കസ്റ്റംസ് 81 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയതിന് പിന്നാലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും സ്വര്‍ണം പിടിച്ചു.
ഇന്നലെ രാത്രിയില്‍ ദുബായിയില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ എത്തിയ മലപ്പുറം എടക്കര സ്വദേശി റിയാസ്ഖാന് (41) ആണ് വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്.
ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്.സമീപകാലത്തായി ഇയാള്‍ നിരവധി തവണ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയത്.
സ്വര്‍ണക്കടത്തു സംഘത്തിന്റെ കാരിയറായി പ്രവര്‍ത്തിച്ചു വരികയാണെന്നാണ് കസ്റ്റംസ് നല്കുന്ന വിവരം. കസ്റ്റഡിയിലെടുത്ത റിയാസ്ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
ക്വാറന്റൈന് കാലാവധി പൂര്‍ത്തിയായ ശേഷം ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ.കിരണിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് കെ.കെ. പ്രവീണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് ഫൈസല്‍, സന്തോഷ്ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.