പറന്നുയർന്ന വിമാനത്തിന്റെ വാതിൽ തുറന്ന് സ്വർണവും പ്ലാറ്റിനവും റണ്‍വേയിൽ ചിതറി. റഷ്യയിലെ യാക്കുസക്ക് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ആൻ-12 കാർഗോ വിമാനത്തിനുള്ളിൽ നിന്നുമാണ് ഇത്തരം അനിഷ്ടസംഭവം നടന്നത്.
ഏകദേശം മൂന്ന് ടണ്‍ സ്വർണവും ആറ് ടണ്‍ പ്ലാറ്റിനവുമാണ് റണ്‍വേയിൽ ചിതറിയത്. വാതിലിനുണ്ടായിരുന്ന കേടുപാടും വിമാനം പറന്നുയർന്നപ്പോഴുണ്ടായ അമിതമായ കാറ്റുമാണ് വാതിൽ തുറന്നുപോകുവാനുണ്ടായ കാരണം. തുടർന്ന് പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം വിമാനം ഒരു ഗ്രാമത്തിൽ ഇറക്കുകയായിരുന്നു.
അധികൃതർ ഉടൻ തന്നെ റണ്‍വെ സീൽ ചെയ്ത് ആരെയും പ്രവേശിപ്പിക്കാതിരിക്കുകയും സ്വർണവും പ്ലാറ്റിനവും പെറുക്കിയെടുക്കുകയുമായിരുന്നു. ഇതുവരെ 172 സ്വർണ കട്ടികൾ കണ്ടെത്തിയെന്നും ബാക്കിയുള്ളവയ്ക്കായി തെരച്ചിൽ തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.