വഴിയിൽനിന്നു കളഞ്ഞു കിട്ടിയ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാല ഉടമയ്ക്കു കൈമാറി. കുമളി ഒന്നാം മൈൽ ഉള്ളാട്ടിൽ ബാങ്കിനു സമീപത്തുനിന്നും കുമളി ഒന്നാംമൈൽ സ്വദേശി തെങ്ങേലിമണ്ണിൽ ഷിനോജിനാണ് മാല കളഞ്ഞുകിട്ടിയത്.
മാല കിട്ടിയവിവരം ഷിനോജ് ഉള്ളാട്ടിൽ ബാങ്കിലെ മാനേജർ ബൈജു സണ്ണിയെ അറിയിക്കുകയായിരുന്നു.
ബൈജു സണ്ണി ഓണ്‍ ലൈൻ മാധ്യമങ്ങളിലൂടെ വിവരം പുറത്തറിയിച്ചതിനെത്തുടർന്ന് മാല നഷ്ടപ്പെട്ട കുട്ടിയുടെ പിതാവ് ജോബ് ഗോപുരത്തിങ്കൽ അടയാള സഹിതം ബന്ധപ്പെട്ട് കുമളി പോലീസ് സ്റ്റേഷനിൽ എത്തി സ്വർണമാല കൈപ്പറ്റി.