സ്വര്‍ണക്കടത്തു സംഘത്തില്‍ ‘ദാവൂദും സദ്ദാം ഹുസൈനും മിഠായിയും’ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി മുഖ്യപ്രതി കെ ടി റമീസ്.യു.എ.ഇ. പൗരനായ ദാവൂദ് അല്‍ അറബിയുടെ പേരില്‍ 12 തവണ സ്വര്‍ണം കടത്തി. ദാവൂദിന് ഇതിനുള്ള പ്രതിഫലവും നല്‍കി.
ദുബായിലുള്ള കൊടുവള്ളി സ്വദേശിയായ ‘മിഠായി’ എന്നറിയപ്പെടുന്ന ഷമീറിലൂടെയാണ് ദാവൂദിനെ റെമീസിന് പരിചയം.
സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ ഷാഫിയാണ് ‘മിഠായി’യെ പരിചയപ്പെടുത്തിയത്. ദാവൂദിനുള്ള പണം നല്‍കിയിരുന്നതും ഷാഫിയായിരുന്നു.
കട്ടിംഗ് മെഷീനുള്ളില്‍ സ്വര്‍ണം മിഠായി ഷമീര്‍ ഒളിപ്പിക്കുന്നതു റമീസ് നേരില്‍ കണ്ടുവെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്.
സദ്ദാം ഹുസൈന്‍, മുഹമ്മദ് ഹാഷിം, സലീം, ഫൈസല്‍ ഫരീദ് എന്നിവരിലൂടെയായിരുന്നു സ്വര്‍ണം കടത്തിയിരുന്നതെന്നും റമീസ് വെളിപ്പെടുത്തി.