എട്ടുലക്ഷം രൂപ വിലവരുന്ന ഷൂ സംഭാവന നല്‍കി അജ്ഞാതന്‍

ചാ​രി​റ്റി​ക്കാ​യി പ​ണ​വും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാം സം​ഭാ​വ​ന ന​ല്‍​കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ പോ​ര്‍​ട്ട്‌​ലാ​ന്‍റി​ൽ ഒ​രാ​ള്‍ ഷൂ​വാ​ണ് സം​ഭാ​വ​ന​യാ​യി ബേ​ണ്‍​സൈ​ഡ് ഷെ​ല്‍​ട്ട​ര്‍​ഹോ​മി​ല്‍ ഉ​പേ​ക്ഷി​ച്ചു​പോ​യ​ത്.

എ​ന്നാ​ല്‍ ഇ​ത് സാ​ധാ​ര​ണ ഒ​രു ഷൂ​വ​ല്ല 834100 ഇ​ന്ത്യ​ന്‍ രൂ​പ വി​ല​വ​രു​ന്ന പ്ര​ശ്ത ഷൂ​ഡി​സൈ​ന​ര്‍ ടി​ഹ്ക​ര്‍ ഹാ​റ്റ്ഫീ​ല്‍​ഡ് നി​ര്‍​മി​ച്ച എ​യ​ര്‍ ജോ​ര്‍​ദാ​ന്‍ 3-എ​സ് എ​ന്ന ഷൂ​വാ​ണ് ഇ​ത്.

2019 ലെ ​ഒ​സ്‌​കാ​ര്‍ വേ​ദി​യി​ല്‍ അ​മേ​രി​ക്ക​ന്‍ സം​വി​ധാ​യ​ക​ന്‍ സ്‌​പൈ​ക്ക് ലീ ​ധ​രി​ച്ചി​രു​ന്ന​തും ഈ ​ഷൂ ത​ന്നെ​യാ​ണ്. ഇ​ത്ര​യേ​റെ വി​ല​പി​ടി​ച്ച ഷൂ ​ആ​രാ​ണ് സം​ഭാ​വ​ന​പ്പെ​ട്ടി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് പോ​യ​തെ​ന്ന് ആ​ര്‍​ക്കു​മ​റി​യി​ല്ല.

എ​ന്നാ​ല്‍ ബേ​ണ്‍​സൈ​ഡ് ഷ​ല്‍​ട്ട​ര്‍​ഹോം ന​ട​ത്തു​ന്ന പോ​ര്‍​ട്ട്‌​ലാ​ന്‍റ് റെ​സ്‌​ക്യൂ മി​ഷ​ന്‍ എ​ന്ന സം​ഘ​ട​ന വി​ല​പി​ടി​ച്ച ഈ ​ഷൂ ലേ​ല​ത്തി​ല്‍ വ​യ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ലേ​ലം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​ഷു​വി​ന് 1667013 രൂ​പ​യോ​ളം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഇ​ത് ശ​രി​ക്കും ഒ​രു സി​ന്‍​ഡ്ര​ല്ല ഷൂ​പോ​ലെ അ​ത്ഭു​ത​ഷൂ​വ​യി മാ​റും എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല.

Related posts

Leave a Comment