മ​രു​മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​മ്മാ​വ​ൻ ഗ​ൾ​ഫി​ൽ​നി​ന്നു കൊ​ടു​ത്ത​യ​ച്ച സ്വ​ർ​ണം ക​വ​ർ​ന്നു; ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സ്


കൂ​ത്തു​പ​റ​മ്പ്: മ​രു​മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു കൊ​ടു​ത്ത​യ​ച്ച പ​ത്തുല​ക്ഷം രൂ​പയുടെ 150 ഗ്രാം ​സ്വ​ർ​ണം വീ​ട്ടി​ൽ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടു പേ​ർ​ക്കെ​തി​രേ ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ലെ അ​ബ്ദു​ൾ റ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ൽ സു​ബീ​ഷ്, അ​മ​ൽ രാ​ജ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

അ​ബ്ദു​ൾ റ​ഫീ​ഖി​ന്‍റെ അ​മ്മാ​വ​ൻ മു​സ്ത​ഫ​യാ​ണ് ഗ​ൾ​ഫി​ൽ നി​ന്നു സു​ബീ​ഷിന്‍റെ കൈ​യി​ൽ സ്വ​ർ​ണം കൊ​ടു​ത്ത​യ​ച്ച​ത്. എ​ന്നാ​ൽ സ്വ​ർ​ണം വീ​ട്ടി​ൽ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

എ​ന്നാ​ൽ സ്വ​ർ​ണം മു​സ്ത​ഫ​യു​ടെ വീ​ട്ടി​ൽ ന​ൽ​കാ​നാ​യി സു​ബീ​ഷ് അ​മ​ൽ രാ​ജി​ന് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​തെ​ന്നു​ം പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment