തിരുവനന്തപുരം: ദുബായിൽ നിന്നെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും രണ്ടരക്കിലോ സ്വർണം പിടികൂടി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സമീർ സലിം എന്നയാളാണ് പിടിയിലായത്. ഇയാൾ സ്വർണക്കട്ടികളാക്കിയാണ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടരക്കിലോ സ്വർണം പിടികൂടി; സമീർ സലിമിന്റെ ബാഗിൽനിന്നാണ് സ്വർണക്കട്ടിപിടിച്ചത്
