തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 20 സ്വർണ ബിസ്കറ്റുകൾ കസ്റ്റംസ് വിഭാഗം പിടികൂടി. ഇന്നലെ രാവിലെ 8. 30 ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എമിരേറ്റ്സ് വിമാനത്തിലെ യാത്രക്കാരനായ പൂന്തുറ സ്വദേശി മുഹമ്മദ് സുഹൈബിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
പിടിച്ചെടുത്ത സ്വർണ ബിസ്ക്കറ്റുകൾ 73.83 ലക്ഷം രൂപ വിലമതിക്കുന്നതാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. കേബിൾ കണക്ഷനുപയോഗിക്കുന്ന രണ്ട് ബോക്സുകളിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണ ബിസ്കറ്റുകളാണ് പിടികൂടിയത്.
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ കൃഷ്ണേന്തു രാജ,അസിസ്റ്റന്റ് കമ്മീഷണർ എസ്. സിമി, സൂപ്രണ്ടുമാരായ ജയരാജ്, രാമലക്ഷ്മി, ബിന്ദു, ഇൻസ്പെക്ടർമാരായ സോനു, ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.