തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വർണം കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. മൂന്ന് പേർ കസ്റ്റഡിയിൽ. ഇന്ന് രാവിലെ അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ കസ്റ്റംസ് അധികൃതർ പുറത്തു വിട്ടിട്ടില്ല. പിടിയിലായവരെ കസ്റ്റംസ് അധികൃതർ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നും അഞ്ച് കിലോ സ്വർണം പിടികൂടി
