വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും അനധികൃതമായി കൊണ്ട് വന്ന 5.85 കിലോ സ്വര്‍ണം പിടികൂടി. ഇതിന് പൊതു വിപണിയില്‍ 3.75 കോടി രൂപ കണക്കാക്കുന്നു.
അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ പിടികൂടിയ മൊത്തം സ്വര്‍ണത്തിന്റെ കണക്കാണിത്. സ്വര്‍ണത്തിന് പുറമെ 31 ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിദേശത്തു നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമായി സിഗരറ്റുകളുടെ 84,900 സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്.
ഇതിന് പൊതു വിപണിയില്‍ 21 ലക്ഷം രൂപ വലമതിക്കുന്നു. കസ്റ്റംസ് അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ മൊത്തം 70 ലക്ഷം രൂപയുടെ സിഗരറ്റാണ് യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തത്.