നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്വാലാലംപൂരിൽനിന്നും വന്ന മൂന്ന് യാത്രക്കാരിൽ നിന്നായി 75 ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശികളായ ഷൈജു (45), ഫറൂഖ് (49), പ്രജേഷ് (35) എന്നിവരാണ് നെടുന്പാശേരിയിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.
ആദ്യ രണ്ടാളിൽ നിന്നും 900 ഗ്രാം വീതം സ്വർണവും മറ്റൊരാളിൽ നിന്ന് 700 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. ഇന്നലെ രാത്രി 11.45ന് നെടുമ്പാശേരിയിലെത്തിയ എകെ 41 ഇടിഎ വിമാനത്തിലെ യാത്രക്കാരായിരുന്നു മൂവരും. ഇവർ അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന.