കൊച്ചി: കുതിച്ചുയരുകയായിരുന്ന സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്റെ വില 30,000 രൂപയിൽ താഴെയായി. ബുധനാഴ്ച പവന് 520 രൂപ ഉയർന്ന ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.
29,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 3,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.