കോതമംഗലം: നഗരസഭാ ശുചീകരണ തൊഴിലാളികള്‍ക്ക് ജോലിക്കിടെ റോഡരികില്‍നിന്ന് ലഭിച്ച മാല ആദ്യം മുക്കുപണ്ടമെന്ന് തെറ്റിദ്ധരിച്ച് മാലിന്യത്തിൽ തള്ളിയെങ്കിലും പിന്നീട് സ്വര്‍ണമെന്ന് ബോധ്യപ്പെട്ട് വീണ്ടെടുത്ത് ഉടമയ്ക്കു കൈമാറി.
വഴിയരികിൽനിന്ന് കിട്ടിയ മാല മുക്കുപണ്ടമാണെന്ന് ആരോ പറഞ്ഞതോടെ തൊഴിലാളികള്‍ അത് മാലിന്യത്തോടൊപ്പം ചേര്‍ത്തു. പിന്നീടാണ് സംഭവത്തിന്റെ ട്വിസ്റ്റ്.
തൊഴിലാളികള്‍ക്ക് വഴിയിൽനിന്ന് ഒരു മാല കിട്ടിയ വിവരം അറിഞ്ഞ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന് ആല്ബിന് അത് ഒരു പക്ഷേ തന്റെ സ്വര്ണ്ണമാലയാകുമെന്ന് സംശയം പ്രകടിപ്പിച്ചു.
അപ്പോഴേക്കും മാലിന്യം നഗരത്തിൽനിന്ന് കുമ്പളത്തുമുറിയിലെ ഡമ്പിംഗ് യാര്‍ഡില്‍ തള്ളിയിരുന്നു. പിന്നീട് മാലിന്യത്തില്‍ തെരച്ചില്‍ നടത്തിയാണ് മാല കണ്ടെടുത്തത്.
മുനിസിപ്പല്‍ ഓഫിസില്‍വച്ച് തൊഴിലാളികളുടെ സാന്നിധ്യത്തില്‍ മുൻസിപ്പൽ സ്ഥിരംസമിതി ചെയര്മാന് കെ.വി. തോമസ് മാല ഉടമ ആല്‍ബിനു കൈമാറി.