അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ കലുഷിതമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് കൗതുകമായി.
ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്.
രഥം തീരത്തടിഞ്ഞതറിഞ്ഞ് നിരവധി ആളുകളാണ് കടല്‍ത്തീരത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചതായി പോലീസ് അറിയിച്ചു.
മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതിനെ തുടര്‍ന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.