പരുന്തും കഴുകനുമൊക്കെ മറ്റു ജീവികളെ റാഞ്ചുന്നത് നമ്മള് കണ്ടിട്ടുണ്ട്. താരതമ്യേന ചെറിയ ജീവികളെയാവും ഇവ റാഞ്ചുന്നത്.
ഇത്തരത്തില് ഒരിരയെ റാഞ്ചുന്ന അമ്പരപ്പിക്കുന്ന ഒരു പരുന്തിന്റെ വീഡിയോയാണ് ഇപ്പോള് കാണികള്ക്കിടയില് വൈറലായിരിക്കുന്നത്.
ചത്ത കുറുക്കനെ കാലില് തൂക്കി എടുത്ത് പറക്കുന്ന സ്വര്ണ്ണ പരുന്തിനെയാണ് വീഡിയോയില് കാണുന്നത്.
വടക്കേ അമേരിക്കയില് നിന്നാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള് പുറത്തുവന്നിരിക്കുന്നത്. വടക്കേ അമേരിക്കയില് കാണപ്പെടുന്ന ഏറ്റവും വലുതും വേഗതയേറിയതുമായ പക്ഷികളില് ഒന്നാണ് ഗോള്ഡന് ഈഗിള്സ്.
ഇവയുടെ ചിറകുകള്ക്ക് സാധാരണയായി ആറ് അടിക്ക് മേലെ നീളമുണ്ട്. വീഡിയോയുടെ തുടക്കതതില് രണ്ട് വലിയ മലകളില് ഒന്നിന്റെ മുകളില് ഇരിക്കുന്ന ഒരു പരുന്തിനെയാണ് കാണുന്നത്.
അതിശക്തമായ കാറ്റ് വീശിയടിക്കുന്ന സ്ഥലമാണെന്ന് ഇതെന്ന് വീഡിയോയില് നിന്നും വ്യക്തമാണ്.
കാറ്റിനെതിരെ തന്റെ ശക്തവും വലിപ്പമേറിയതുമായ ചിറകുകള് വീശി മറുപുറമുള്ള മലയിലേക്ക് പരുന്ത് പറന്നുയരുമ്പോള് അതിന്റെ കാലുകളില് ഒരു കുറുക്കന്റെ ശവശരീരം കാണാം. ഒടുവില് കുറുക്കന്റെ ശരീരവുമായി പരുന്ത് ഉയരങ്ങളിലേക്ക് പറന്നു പോകുന്നതാണ് കാണുന്നത്.
@TerrifyingNatur ട്വിറ്റര് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷ നേരങ്ങള്ക്കുള്ളില് വൈറലായ വീഡിയോ ഇതിനോടകം 34 ലക്ഷം പേരാണ് കണ്ടത്.
നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. ഭൂരിഭാഗം ആളുകളെയും വീഡിയോ ഞെട്ടിച്ചു എന്നുള്ളത് കമന്റില് നിന്നും വ്യക്തമാണ്.