കൊണ്ടോട്ടി: തിരുവന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണം പുരോഗമിക്കുന്പോൾ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നാം ദിവസവും സ്വർണം പിടിച്ചു. ഇന്ന് പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ 1.195 കിലോ സ്വര്‍ണ മിശ്രിതം പിടികൂടി.എയര്‍ഇന്ത്യ എക്സ്പ്രസിന്റെ 1376 വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയവരാണ് രണ്ട് യാത്രക്കാരും.
637 ഗ്രാം സ്വര്‍ണ മിശ്രിതമാണ് ഒരു യാത്രക്കാരനില്‍ നിന്ന് കണ്ടെത്തിയത്.ഇയാളുടെ പാന്റ്സിന്റെ പിറകില്‍ പ്രത്യേകം സൂക്ഷിച്ച നിലയിലായിരുന്നു. രണ്ടാമത്തെ യാത്രക്കാരനില്‍ നിന്ന് 558 കിലോ സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്.
ഇയാള്‍ ഷര്‍ട്ടിന്റെ വശങ്ങളിലും പാന്റ്സിന്റെ പിറകിലുമാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സ്വര്‍ണം മിശ്രിത രൂപത്തിലായതിനാല്‍ ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പ്രവര്‍ത്തികളാണ് നടന്നുവരുന്നത്.
പിടിച്ചെടുത്ത സ്വര്‍ണത്തിന് ്അരക്കോടിയോളം രൂപ വിലവരുമെന്നാണ് കരുതുന്നത്. മിശ്രിതത്തില്‍ എത്ര സ്വര്‍ണം അടങ്ങിയിരിക്കുന്നവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ സ്വര്‍ണത്തിന്റെ കൃത്യമായ അളവും തുകയും നിശ്ചയിക്കാനവുകയുളളു.
സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കണം.രണ്ടും പേരും സമാന രീതിയിലാണ് കളളക്കടത്ത് നടത്തിയതെന്നതിനാല്‍ ഒരേ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്മാവുമെന്നാണ് കരുതുന്നത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണം പിടികൂടുന്നത്.ഇന്നലെ ഇന്‍ഡക്ഷന്‍ കുക്കറില്‍ ഒളിപ്പിച്ചു കടത്തിയ 28.50 ലക്ഷത്തിന്റെ 578 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
ജിദ്ദയില്‍ നിന്ന് സ്പെയ്സ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ മലപ്പുറം കൊളത്തൂര്‍ അബൂബക്കര്‍ സിദ്ധീഖ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
ഇന്‍ഡക്ഷന്‍ കുക്കറിനന്റെ കോയിലിന്റെ ഭാഗത്ത് സ്വര്‍ണക്കട്ടികള്‍ രൂപം മാറ്റി ഒളുപ്പിച്ച് വച്ച നിലയിലായിരുന്നു.ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 1.14 കോടി രൂപയുടെ സ്വര്‍ണം പിടികൂടികൂടിയത്.
നെടുമ്പാശേരി: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇന്നു പുലര്‍ച്ചെ ദുബായിയില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ വന്ന യാത്രക്കാരനില്‍ നിന്നാണ് കുഴമ്പു രൂപത്തിലുള്ള രണ്ട് കിലോയോളം സ്വര്‍ണം പിടിച്ചെടുത്തത്.
സ്വര്‍ണമെത്തിച്ച കണ്ണൂര്‍ സ്വദേശി പള്ളിപ്പുറം വീട്ടില്‍ റഫൂക്കിനെ എയര്‍ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കസ്റ്റഡിയിലെടുത്തു. 80 ലക്ഷത്തോളം വില വരുന്ന സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. ഇയാളെ കസ്റ്റംസ് അധികൃതര്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്.