ന്യൂഡൽഹി: തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.
ധനമന്ത്രി പരോക്ഷ നികുതി ബോര്‍ഡിനോട് സ്വർണക്കടത്തിന്റെ വിവരങ്ങള്‍ തേടുകയും ചെയ്തു. ഗൂഢാലോചന അന്വേഷിക്കാന്‍ വേറെ ഏജന്‍സി വേണോയെന്നാണ് കേന്ദ്രം ആലോചിക്കുന്നത്. അതേസമയം, കേസിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസും തേടിയിട്ടുണ്ട്.
ഇതിനിടെ, തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി കേന്ദ്ര പരോക്ഷ നികുതി ബോർഡിന് കസ്റ്റംസ് കത്തു നൽകി. വിദേശകാര്യമന്ത്രാലയത്തിനും അപേക്ഷ കൈമാറിയിട്ടുണ്ട്.