സ്വന്തം ലേഖകന്‍
കോഴിക്കോട്: പുറമേ പുറത്താക്കിയെന്ന് ന്യായീകരിക്കുമ്പോഴും സ്വര്‍ണക്കടത്ത് കേസില്‍ സൈബര്‍ സഖാക്കളുടെ സോഷ്യല്‍ മീഡിയ സ്വാധീനത്തില്‍ പേടിച്ച് ഡിവൈഎഫ്ഐ.
സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ നേതാക്കള്‍ അറസ്റ്റിലാവുകയും അത് സജീവ ചര്‍ച്ചയാകുകയും ചെയ്തതോടെ പ്രതിരോധത്തിലായ ഡിവൈഎഫ്ഐ ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിലാണ്.
സമാന്തര അന്വേഷണം നടത്തി സംഘടനയ്ക്കും സിപിഎമ്മിനും കോട്ടം വരാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.ഇപ്പോള്‍ ആരോപണവിധേയരായ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ നേതാക്കള്‍ക്ക് നേരത്തെയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇവരുടെ ‘കുഴിയില്‍’ മറ്റുനേതാക്കള്‍ വീണുപോയിട്ടുണ്ടെന്നും നേതാക്കള്‍ തന്നെ പറയുന്നു.
സ്വര്‍ണം കടത്തുന്നവര്‍ക്കും തട്ടിയെടുക്കുന്നവര്‍ക്കും ഇടയിലെ ഡബിള്‍ ഗെയിമില്‍ നേതാക്കളുടെ പങ്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രതികളുടെ ഫ്രണ്ട് ബുക്ക് ലിസ്റ്റില്‍ നിറയെ നേതാക്കളുടെ നീണ്ട നിരയാണ് താനും.
ഈ സാഹചര്യത്തില്‍ കൂടിയാണ് പലതും പുറത്തുപയേണ്ടിവരുമെന്നും പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്നുള്ള ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ്.
കണ്ണൂരിലെ രാഷ്ട്രീയ ചരിത്രവും സ്വര്ണകടത്തുകണ്ണികളെ ബന്ധിപ്പിക്കുന്ന കുട്ടിസഖാക്കളെയും കുറിച്ച നന്നായി അറിയാവുന്ന ആകാശ് തില്ലങ്കേരിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ടെന്നാണ് വിവരം.
കേസ് കൂടുതല്‍ കാര്യക്ഷമമായി നീങ്ങിയാല്‍ വലിയ വമ്പന്‍ മാരും പ്രതികളാകുമെന്നും അത് സിപിഎം നേതാക്കളിലേക്കും അവരുടെ ബന്ധങ്ങളിലേക്കും എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
ഇപ്പോള്‍ തന്നെ ടിപി വധക്കേസിലെ മുഖ്യപ്രതികളും സ്വര്‍ണക്കടത്തുകേസ് പ്രതികളും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
നേരത്തെ തന്നെ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിച്ചതാണെന്ന നിലപാടിലാണ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഇതേ നിലപാട് സ്വീകരിച്ചു.
രണ്ടുപേരെയും തീര്‍ത്തും തള്ളികളയുന്ന സമീപനമാണ് സംഘടന സ്വീകരിച്ചത്. എന്നാല്‍ ഇവരുടെ സോഷ്യല്‍ മീഡിയ സ്വാധീനം നേതാക്കളുടെ ഉറക്കം കെടുത്തുന്നുണ്ട് താനും.
അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നിലപാട് സൂക്ഷിച്ചു മതിയെന്നാണ് അഭിപ്രായം. കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സ്വാധീനം സ്വര്‍ണക്കടത്ത് കേസില്‍ നഷ്ടപ്പെട്ടുപോയെന്ന വിലയിരുത്തലും സംഘടനയ്ക്കുണ്ട്.