കൊണ്ടോട്ടി:കരിപ്പൂരില്‍ ഡിആര്‍ഐ സംഘത്തെ ആക്രമിച്ച സ്വര്‍ണക്കടത്തുകാര്‍ക്ക് സ്വര്‍ണമെത്തിയത് ദോഹയില്‍ നിന്ന്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ദോഹയില്‍ നിന്നെത്തിയ യാത്രക്കാരനാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്തിയത്.
ഇവ പിന്നീട് വിമാനത്താവള ശുചിമുറിയില്‍ ഒളിപ്പിക്കുകയായിരുന്നു. വിമാനത്താവള താത്കാലിക ശുചീകരണ തൊഴിലാളികളായ രണ്ടുപേരുടെ സഹായത്തോടെയാണ് സ്വര്‍ണം പുറത്തിറക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് ശുചീകരണ തൊഴിലാളികള്‍ ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ശുചീകരണ വിഭാഗത്തിലെ ജലീല്‍, സലാം എന്നിവരെയാണ് ഡയറക്ട്റേറ്റ് ഓഫീസ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ)കസ്റ്റഡിയിലെടുത്തത്. ഡിആര്‍ഐ ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് ശശിധരന് നേതൃത്വത്തിലാണ് ഇന്നലെ കളളക്കടത്ത് പിടിക്കാനെത്തിയത്.