ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്ക് ന​ൽ​കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി; അ​ഭി​ന​ന്ദി​ച്ച് നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും

പേ​രാ​മം​ഗ​ലം: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്ക് തി​രി​ച്ചു ന​ൽ​കി ഓ​ട്ടോ ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. പേ​രാ​മം​ഗ​ലം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ ഓ​ടി​ക്കു​ന്ന ശ്രീ​ക്കു​ട്ടി ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ സ​ന്തോ​ഷി​നാ​ണ് ഇ​ന്ന് രാ​വി​ലെ പേ​രാ​മം​ഗ​ലം സ്കൂ​ൾ റോ​ഡി​ൽ വ​ച്ച് മു​ക്കാ​ൽ പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കൈ​ചെ​യി​ൻ ക​ള​ഞ്ഞു കി​ട്ടി​യ​ത്.

ഈ ​വി​വ​രം വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ ഷെ​യ​ർ ചെ​യ്യു​ക​യും നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഉ​ട​മ ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഓ​ട്ടോ സ്റ്റാ​ന്‍റി​ൽ വ​ന്നു സ്വ​ർ​ണ്ണ ചെ​യി​ൻ ഉ​ട​മ കൈ​പ​റ്റി. സ​ന്തോ​ഷി​ന്‍റെ ഈ ​മാ​തൃ​കാ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും വ്യാ​പാ​രി സു​ഹൃ​ത്തു​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു.

Related posts

Leave a Comment