യു​എ​സി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ ര​ണ്ടാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കു​മെ​ന്ന് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ് ! ജ​ന​സം​ഖ്യാ കു​തി​പ്പ് തൊ​ഴി​ല്‍ വ​ര്‍​ധി​പ്പി​ക്കും…

അ​ടു​ത്ത 50 വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ശ​ക്തി​യാ​കു​മെ​ന്ന് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ്.

2075ഓ​ടെ ഇ​ന്ത്യ ജ​പ്പാ​നെ​യും ജ​ര്‍​മ​നി​യെ​യും മാ​ത്ര​മ​ല്ല യു​എ​സി​നെ​യും മ​റി​ക​ട​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

നി​ല​വി​ല്‍ യു.​എ​സ്, ചൈ​ന, ജ​പ്പാ​ന്‍, ജ​ര്‍​മ​നി എ​ന്നി​വ​യ്ക്ക് പി​ന്നി​ല്‍ ലോ​ക​ത്തെ അ​ഞ്ചാ​മ​ത്തെ സ​മ്പ​ദ്വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ.

സാ​ങ്കേ​തി​ക വി​ദ്യ​യും ന​വീ​ക​ര​ണ​വും ഉ​യ​ര്‍​ന്ന മൂ​ല​ധ​ന നി​ക്ഷേ​പ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ത്പാ​ദ​ന ക്ഷ​മ​ത​യും വ​രും​വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്പ​ദ്വ്യ​വ​സ്ഥ​യെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സി​ന്റെ പു​തി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

വ​രു​ന്ന ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ശ്രി​ത​ത്വ അ​നു​പാ​തം പ്രാ​ദേ​ശി​ക സ​മ്പ​ദ്വ്യ​വ​സ്ഥ​ക​ളി​ല്‍ വെ​ച്ചേ​റ്റ​വും താ​ഴ്ന്ന​താ​യി​രി​ക്കു​മെ​ന്ന് ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സ് റി​സ​ര്‍​ച്ചി​ന്റെ ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യ സ​ന്ത​നു സെ​ന്‍​ഗു​പ്ത റി​പ്പോ​ര്‍​ട്ടി​ല്‍ എ​ടു​ത്തു​പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യാ കു​തി​പ്പ് തൊ​ഴി​ല്‍ ശ​ക്തി വ​ര്‍​ധി​പ്പി​ക്കും. അ​ടു​ത്ത 20 വ​ര്‍​ഷ​ത്തേ​ക്ക് വ​ന്‍​കി​ട സ​മ്പ​ദ്വ്യ​വ​സ്ഥ​ക​ള്‍​ക്കി​ട​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ആ​ശ്രി​ത​ത്വ അ​നു​പാ​തം ഇ​ന്ത്യ​യി​ലാ​യി​രി​ക്കു​മെ​ന്നും സെ​ന്‍​ഗു​പ്ത പ​റ​യു​ന്നു.

ഉ​ത്പാ​ദ​ന ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും സേ​വ​ന​മേ​ഖ​ല വ​ള​ര്‍​ത്താ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ഖ​ല​യി​ലെ വി​ക​സ​നം വേ​ഗ​ത്തി​ലാ​ക്കാ​നും ഇ​ന്ത്യ​യ്ക്ക് ഏ​റെ അ​നു​കൂ​ല​മാ​യ സ​മ​യ​മാ​ണി​ത്.

ഉ​ത്പാ​ദ​ന സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല​യ്ക്ക് മു​ന്നേ​റാ​ന്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും തൊ​ഴി​ല്‍ മേ​ഖ​ല​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് സ​ഹാ​യി​ക്കും.

ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന മ​റ്റൊ​ന്ന് മൂ​ല​ധ​ന നി​ക്ഷേ​പ​മാ​ണ്. ആ​ശ്രി​ത അ​നു​പാ​തം കു​റ​യു​ന്ന​തും വ​രു​മാ​നം വ​ര്‍​ധി​ക്കു​ന്ന​തും സേ​വി​ങ്സ് നി​ര​ക്ക് കൂ​ട്ടാ​നി​യ​ടാ​ക്കു​ന്ന​ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യ്ക്ക് നേ​ട്ട​മാ​കും. മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​ന് ഇ​ത് മു​ത​ല്‍​കൂ​ട്ടാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, 15 വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ത്യ​യി​ലെ തൊ​ഴി​ല്‍ പ​ങ്കാ​ളി​ത്ത നി​ര​ക്ക് കു​റ​ഞ്ഞ​താ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​ണ്.

സ്ത്രീ​ക​ളി​ല്‍ 20 ശ​ത​മാ​നം മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​തോ​ടൊ​പ്പം ക​യ​റ്റു​മ​തി​യി​ലെ കു​റ​വും രാ​ജ്യ​ത്തെ വ​ള​ര്‍​ച്ച​യ്ക്ക് വി​ഘാ​തം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഇ​തോ​ടൊ​പ്പം ഇ​ന്ത്യ വ്യാ​പാ​ര ക​മ്മി നേ​രി​ടു​ന്ന​താ​യും ഗോ​ള്‍​ഡ്മാ​ന്‍ സാ​ക്‌​സി​ന്റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment