കൊച്ചി: 40,000 രൂപയും മറികടന്ന് സ്വര്‍ണവില കുതിക്കുന്നു. ഇന്നു ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണവില പവന് 40,160 രൂപയും ഗ്രാമിന് 5,020 രൂപയുമായി. ഇന്നലെയാണു ചരിത്രത്തിലാദ്യമായി പവന് 40,000 രൂപ പിന്നിട്ടത്.
ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനവാണ് ഇന്നലെയുണ്ടായത്. അന്താരാഷ്ട്ര വിലയിലുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്ത് സ്വര്‍ണവില പുതിയ ഉയരത്തിലെത്താന്‍ കാരണമായത്. 2000 ല്‍ സ്വര്‍ണ വില ഗ്രാമിന് 400 രൂപയായിരുന്നു.
പിന്നീട് നാല് വര്‍ഷത്തിനുശേഷം 2004 ല്‍ ഗ്രാം വില 500 രൂപയിലെത്തി. ഇവിടെനിന്നാണു 16 വര്‍ഷംകൊണ്ട് ഗ്രാം വില 5,000 രൂപയിലേക്കു കുതിച്ചത്. 2006 ലാകട്ടെ ഗ്രാമിന് 1,000 രൂപയായിരുന്നു. 2010 ല്‍ 2,000 രൂപയും 2011 ല്‍ 3,000 രൂപയും പിന്നിട്ടശേഷം കഴിഞ്ഞ ഫെബ്രുവരി 24 നാണു 4,000 രൂപ താണ്ടിയത്.
പിന്നീടുള്ള മാസങ്ങളില്‍ പൊന്നുപോലെ കുതിച്ച് 5,000 തൊടുകയായിരുന്നു. കഴിഞ്ഞ 21 മുതല്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുകയാണു സ്വര്‍ണം.
കഴിഞ്ഞ 20 ന് സംസ്ഥാനത്ത് ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു സ്വര്‍ണവില. ഇവിടെനിന്നുമാണ് അതിവേഗത്തില്‍ നാല്പതിനായിരത്തിലേക്ക് കുതിച്ചത്. നിലവിലെ സ്ഥിതിയില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 45,000 രൂപയ്ക്കുമേല്‍ ചെലവാകും.