മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. തലശേരി ധർമടം സ്വദേശിനി ജമീലയിൽ നിന്നാണ് 25 ലക്ഷം രൂപ വിലമതിക്കുന്ന 470 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിലെ എയർ കസ്റ്റംസിലെ എയർ ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജമീലയിൽ നിന്നു സ്വർണം പിടികൂടിയത്.
ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള എക്സ്പ്രസ് വിമാനത്തിൽ നിന്നാണ് 24 കാരറ്റിന്റെ വളകൾ, മാലകൾ തുടങ്ങിയ സ്വർണാഭരണങ്ങളുടെ രൂപത്തിലായിരുന്നു സ്വർണം. യാത്രക്കാരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
കൂടുതൽ അന്വേഷണം നടന്നുവരികയാണ്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്,
സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി, ഇൻസ്പെക്ടർമാരായ അശ്വിന നായർ, പങ്കജ്, സൂരജ് ഗുപ്ത, ജുബർ ഖാൻ, ഹെഡ് ഹവിൽദാർ ശശീന്ദ്രൻ,
വനിതാ സെർച്ചർ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, പവിത്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി സ്വർണം കണ്ടെത്തിയത്.