കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന 8,400 രൂപയും പവന് 67,200 രൂപയുമായി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അന്താരാഷ്ട്ര സ്വര്‍ണവില ആയിരം ഡോളറിന്റെ അധികം വില വ്യത്യാസമാണ് രേഖപ്പെടുത്തിയത്. വന്‍കിട നിക്ഷേപകരെല്ലാം ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയുന്നതിന്റെ പ്രധാന കാരണം. രൂപ വളരെ കരുത്തായി 84. 95 ലേക്ക് എത്തിയിട്ടുണ്ട്.