എന്നാ പോക്കാടാ ഊവ്വേ ഇത്… സ്വര്‍ണ വില വീണ്ടും കുതിച്ച് പൊങ്ങി

കൊച്ചി: വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ എന്നും കാണുന്നത്. സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർധിച്ചിരിക്കുകയാണ്.

പവന് 480 രൂപയാണ് കൂടിയത്. ഒരു പവന് 53,200 രൂപയായിരിക്കുകയാണ്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

പിന്നീട് നാലുദിവസത്തിനിടയ്ക്ക് പവന് രണ്ടായിരം രൂപ കുറഞ്ഞു. ുന്നാല കഴിഞ്ഞയാഴ്ച വീണ്ടും 54,000 കടന്ന് മുന്നേറിയിരുന്നു.ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Related posts

Leave a Comment