കൊച്ചി: വില കൂടിയാലും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ്. ഭാവിയിലേക്കുള്ള ഒരു ആസ്തി ആയിട്ടാണ് സ്വർണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാൽത്തന്നെ സ്വർണത്തിന് വിപണിയിൽ വലിയ ഡിമാന്റ് ആണ്.
ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വാസത്തിനുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. രണ്ട് ഘട്ടമായി 2,200 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്. ബജറ്റ് പ്രഖ്യാപത്തിന് പിന്നാലെ ഒറ്റയടിക്ക് 2000 രൂപയാണ് ഇന്ന് കുറഞ്ഞത്.
ഒരു പവൻ ആഭരണത്തിനു നികുതിയും പണിക്കൂലിയും ഉൾപ്പെടെ 56,250 രൂപയാണ്. രാവിലത്തെ വിലയേക്കാൾ 2,160 രൂപയോളം കുറവ് ഉച്ചയ്ക്ക് വന്നത്.
അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20ന് ഒരു പവൻ സ്വർണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.