കൊച്ചി: വില കൂടിയാലും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ്. ഭാവിയിലേക്കുള്ള ഒരു ആസ്തി ആയിട്ടാണ് സ്വർണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാൽത്തന്നെ സ്വർണത്തിന് വിപണിയിൽ വലിയ ഡിമാന്റ് ആണ്.
ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വസിക്കുന്നതിനുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് 53960 രൂപയും ഗ്രാമിന് 6745 രൂപയുമാണ് കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 200 രൂപയാണ് കുറഞ്ഞത്.
അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20ന് ഒരു പവൻ സ്വർണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.