ഒരു സമയത്ത് ശീതള പാനീയത്തിന്റെ പര്യായമായിരുന്ന ഗോലി സോഡ ഇന്ത്യയിലെത്തിയിട്ട് ഇത് നൂറാമത്തെ വർഷമാണ്. വിദേശത്ത് നിന്നുള്ള ശീതള പാനീയ ബ്രാൻഡുകളുടെ കടന്നുവരവോടെ ഇവ വിപണിയിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ തമിഴ്നാട്ടിലെ ഒട്ടുമിക്ക കടകളിലും ഗോലി സോഡ ലഭ്യമാണ്.
ആകർഷകമായ കുപ്പിയിലെ സോഡയ്ക്ക് തമിഴ്നാട്ടിൽ ഇന്ന് ആവശ്യക്കാർ ഏറെയാണ്. ചില്ലു കുപ്പിക്ക് പുറമേ പ്ലാസ്റ്റിക് ബോട്ടിലുകളിലും ഗോലിസോഡ ലഭ്യമാണ്.
1872 ൽ ബ്രിട്ടനിലാണ് ഗോലി സോഡയുടെ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് 1924 ൽ മദ്രാസ് പ്രസിഡൻസിയിലാണ് ഇന്ത്യയിൽ ആദ്യമായി ഗോലി സോഡ എത്തുന്നത്. വെല്ലൂരിൽ എസ്.വി. കണ്ണുസാമി മുതലിയാറിന്റെ ഉടമസ്ഥതയിലുള്ള കണ്ണൻ എന്ന കമ്പനിയാണ് വാണിജ്യാടിസ്ഥാനത്തിൽ സോഡയിറക്കയത്.
ഗോലി സോഡയുടെ വില്പന ജർമ്മനിയിൽ നിന്നും കുപ്പി ഇറക്കുമതി ചെയ്തായിരുന്നു. വളരെ വേഗന്ന് തന്നെ ഇത് പ്രചരിച്ചിരുന്നു. ബസ് യാത്രികർക്കും വരിയോര യാത്രക്കാർക്കും ഗോലി സോഡ പ്രിയപ്പെട്ടതായി മാറി.
വിദേശ ശീതളപാനീയങ്ങൾ ഇന്ത്യയിൽ എത്തുന്നത് വരെ ഗോലി സോഡയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. പിന്നാലെ രണ്ടായിരത്തോടെ ഗോലി സോഡ വിപണിയിൽ നിന്നും അപ്രത്യക്ഷ്യമായി. എന്നാൽ 2017 ലെ ജെല്ലിക്കെട്ട് പ്രതിഷേധത്തോടെയാണ് ഗോലി സോഡയുടെ തലവര മാറിയത്.